ഓസ്‌ട്രേലിയിലേക്ക് വരാനുള്ള GNM നഴ്‌സുമാരുടെ തടസങ്ങൾ മാറുന്നു .

മെൽബൺ : കേരളത്തിലെ GNM ( ജനറൽ നേഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ) പാസായ കുട്ടികൾക്ക് ഓസ്‌ട്രേലിയിൽ നഴ്‌സിങ് രജിസ്‌ട്രേഷൻ ലഭിക്കാൻ ഒരു വർഷത്തെ മറ്റൊരു കോഴ്‌സിലൂടെ അവസരം ലഭിച്ചിരിക്കുന്നു . ഓസ്‌ട്രേലിയ നഴ്‌സിംഗ് അതോറിറ്റി ഇപ്പോൾ അനുമതി നൽകിയ ” പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്‌സിംഗ് ‘ പാസാകുന്നവർക്കാണ് ഈ അവസരം ലഴിക്കുന്നതു കോഴ്‌സിനെ തുടർന്ന് അഡാപ്റ്റേഷനും പൂർത്തിയാക്കിയാൽ ഓസ്‌ട്രേലിയൻ നഴ്‌സിങ് രജിസ്‌ട്രേഷൻ ലഭിക്കും .നിലവിൽ ബി എസ്സ് സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് മാത്രമേ അഡാപ്റ്റേഷൻ കോഴ്സ് പൂർത്തിയാക്കി രജിസ്റ്റ്റേഷൻ ലഭിക്കുമായിരുന്നുള്ളു .

പുതിയ സാഹചര്യം കേരളത്തിലെ ആയിരക്കണക്കിന് ജി എൻ എം പാസ്സായ നഴ്‌സുമാർക്ക്‌ ഓസ്‌ട്രേലിയിലേക്കു വാതിൽ തുറക്കുകയാണ് . മെൽബണിലെ പ്രമുഖ നഴ്‌സിങ് വിദ്യാഭാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റിന് ( IHM ) ” പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്‌സിംഗ് ‘ നടത്താൻ അനുമതി ലഭിച്ചതിലൂടെ ഓസ്‌ട്രേലിയിൽ വരാതെ തന്നെ IHM ന്റെ ഓൺലൈൻ കോഴ്‌സിലൂടെ ലോകത്തു എവിടെ നിന്നും പഠിച്ചാൽ മതിയാകും .ഇതിനു പുറമെ IHM ന്റെ കൊച്ചി കേന്ദ്രത്തിൽ നിന്നും പ്രത്യക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും . വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ GNM നഴ്‌സുമാർക്ക്‌ ഓസ്‌ട്രേലിയിൽ കുടിയേറാൻ അവസരം ലഭിക്കുന്നതാണ് ഈ കോഴ്‌സിന്റെ മറ്റൊരു പ്രത്യകത .

വാത്ത : എബി പൊയ്ക്കാട്ടില്‍