പരിനീതി ഓസ്ട്രേലിയന്‍ ടൂറിസം അംബാസഡര്‍

ബോളിവുഡ് നടി പരിനീതി ചോപ്ര ഓസ്ട്രേലിയന്‍ ടൂറിസത്തിന്‍റെ അംബാസഡര്റായി. ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്‌ പരിനീതി ചോപ്ര. ഇന്ത്യന്‍ സഞ്ചാരികളെ ഓസ്ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണിത്. 2016- ഇല്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ചവരുടെ കണക്കില്‍ പത്താം സ്ഥാനത്താണ് ഇന്ത്യക്കാര്‍.