അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണവും ധൂപ പ്രാര്‍ത്ഥനയും.

മെല്‍ബണ്‍: സെന്‍റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണായോഗം ക്രമീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ പിതാവ് ദിനാനുകമ്പയുടെയും മനുഷ്യസ്നേഹത്തിന്‍റെയും ഉത്തമ ഉദാഹരണമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു പ്രസ്തുതയോഗം. അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തിയ യോഗം, ക്രിസ്തീയ പ്രത്യാശയില്‍ സ്വര്‍ഗ്ഗിയ മധ്യസ്ഥനായി പിതാവ് പരിലസിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സമാപിച്ചു. കത്തീഡ്രലിലും ചാപ്പലിലും നടത്തപെട്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് റവ. ഫാ. സജു ഉണ്ണൂണ്ണി, റവ. ഫാ. അജീഷ് വി അലക്സ്‌ എന്നിവര്‍ യഥാക്രമം നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. പ്രദീപ്‌ പൊന്നച്ചന്‍, കൈക്കാരന്‍ ശ്രീ. എം.സി ജേക്കബ്‌, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

വാര്‍‍ത്ത : എബി പൊയ്ക്കാട്ടില്‍