ബ്രിസ്ബൈനില്‍ എട്ടുവയസുകാരന്‍ മലയാളി ബാലന്‍ മരിച്ചു.

ബ്രിസ്ബൈന്‍: മലയാളി ബാലന്‍ ബ്രിസ്ബൈനില്‍ നിര്യാതനായി. പൊന്‍കുന്നം സ്വദേശി ജീരകത്തില്‍ ടിനോ മാത്യു- നിഷ ദമ്പതികളുടെ മൂത്ത മകന്‍ എഡ്വിന്‍ ടിനോ(എട്ട്) ആണ് മരിച്ചത്. ഒരു വര്‍ഷത്തിലധികമായി ബ്രെയിന്‍ ടൂമര്‍ ബാധിച്ച് ചികിത്സയിലയിരുന്ന കുട്ടി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. കെവിന്‍ (നാല്) ഏക സഹോദരന്‍. ടിനോയുടെയും നിഷയുടെയും മാതാപിതാക്കള്‍ നാട്ടില്‍ നിന്ന് എത്തിയശേഷം ബ്രിസ്ബൈനില്‍ സംസ്കാരം നടത്തും.