പെർത്ത് സംസ്കൃതി രാമായണ മാസാചരണം

പെർത്ത്: സംസ്കൃതി പെർത്ത് ഈവർഷത്തെ രാമായണ മാസാചരണം ഭക്ത്യാദരപൂർവം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .സമ്പൂർണരാമായണം പാരായണം ചെയ്ത് കാലം കൂടുന്നു. ഒരുമാസം നീണ്ടു നിൽക്കുന്ന   രാമായണ പാരായണം പെർത്തിലുള്ള വിവിധ ഭവനങ്ങളിൽ വെച്ച് നടത്തപെടുന്നതാണ്. (രാമായണ തത്വവിചാരം ,കഥാസാരം ,രാമായണ തത്വചിന്താ ,കാലികപ്രസക്‌തി ഇവയെ അടിസ്ഥാനമാക്കിയുള്ള സത്സംഗം) രാമായണ മാസാചരണ സമാപനം പെർത്ത്ബാലമുരുഗൻക്ഷേത്രത്തിലെ ശ്രീരാമസന്നിധിയിൽ വച്ച് ആഗസ്റ്റ് 16 ബുധൻ 6.30pm മുതൽ ശ്രീരാമപട്ടാഭിഷേകത്തോടെ രാമായണ പാരായണ സമർപ്പണം നടത്തുന്നു.തദവസരത്തിൽ വിശേഷാൽ പൂജകളും അഭിഷേകവും ദീപാരാധനയും നടക്കും .തുടർന്ന് നടക്കുന്ന അന്നദാനത്തോടെ രാമായണമാസാചരണം സമാപനം കുറിക്കുന്നു .ഈ പുണ്യ കർമ്മങ്ങളിലേക്ക് സംസ്കൃതി ഏവരെയും രാമനാമത്തിൽ സ്വാഗതം ചെയ്യുന്നു .

For more details Contact: 
 0423408063.0402053869