മോദി – ഷീ ചങ്ങാത്തം അവസാനിക്കുന്നു ; ട്രംപ് – മോദി – നെതന്യാഹു അച്ചുതണ്ട് രൂപപെടുന്നു.

സിക്കിം മേഖലയുമായി ബന്ധപ്പെട്ട്  ഇന്ത്യ ചൈന ബന്ധം വഷളായിരിക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യുള്ള ചങ്ങാത്തം ഏറെക്കുറെ അവസാനിച്ചു. ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയിലെ ദോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയര്‍ത്തവെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുമായും ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടനയുള്ള ഇസ്രയേലുമായും നരേന്ദ്ര മോദി കൂടുതല്‍ അടുക്കാന്‍ തുടങ്ങി.  ഈ കൂട്ടുകെട്ടില്‍ ആപത്തു മണക്കുന്ന ചൈന ഇന്ത്യയെ ചൊറിയാന്‍ തുടങി. പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും പ്രതീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

അരുണാചല്‍പ്രദേശിലും സിക്കിമിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് മേല്‍ ചൈന കാലങ്ങളായി ഉന്നയിച്ചുവന്നിരുന്ന അവകാശവാദം പലപ്പോഴും  ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ തര്‍ക്കം രൂക്ഷമാക്കാറുണ്ട്. പക്ഷേ ഇപ്പോഴത്തെ രീതിയിലെ അവസ്ഥ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മാത്രമല്ല അതിര്‍ത്തിയിലെ സംഘർഷം അപ്രതീക്ഷിതമാംവണ്ണം ദിനംപ്രതി സങ്കീർണമാവുകയാണ്. സിക്കിം അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന  ചൈനയുടെ ആവശ്യം ഇന്ത്യ നിരാകരിച്ചതിനു പിന്നാലെ ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തി. ഇന്ത്യൻ സൈന്യവും  സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ പടയൊരുക്കം തുടങ്ങി. മാത്രമല്ല ഇന്ത്യയെ പ്രകോപിപ്പിക്കുന്ന ചൈനയെ നിലക്കുനിര്‍ത്താന്‍   ഇന്ത്യയും അമേരിക്കയും ജപ്പാനും ചേര്‍ന്നുള്ള നാവിക സേനയുടെ ‘മലബാര്‍ നാവികാഭ്യാസം’ അടുത്താഴ്ച ആരംഭിക്കും. ഒരു വശത്ത് ഭീകരവാദത്തിന്‍റെ ഈറ്റില്ലം ആയ പാക്കിസ്ഥാന്‍റെയും  മറു വശത്ത് വന്‍സൈനികശേഷിയുള്ള ചൈനയുടെയും ഭീഷണിയും പ്രകോപനങ്ങളും തുടരുമ്പോഴാണ് ഇസ്രയേലുമായുള്ള    ബന്ധവും സഹകരണവും ഇന്ത്യ ശക്തിപെടുത്തിയത്. അമേരിക്കയുമായുള്ള ബന്ധവും കൂടുതല്‍ ദൃഡമാക്കുകയാണ്.

ട്രംപ്,മോദി,നെതന്യാഹു  കൂട്ടുകെട്ട് ഒരു പക്ഷെ ലോകശക്തികളില്‍ തന്നെ മാറ്റമുണ്ടാക്കുന്നതാണ്.ഇസ്രയേല്‍ രൂപീകൃതമായതിനു ശേഷം  അവിടം സന്ദര്ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.  ഇസ്രയേലില്‍ മോദിക്ക് ലഭിച്ചതും ചരിത്രത്തിലെങ്ങും കാണാത്ത വരവേല്‍പാണ്. ഇന്ത്യയുടെ വിദേശനയത്തിൽ തന്നെ ഈ യാത്ര നിർണായകമായ മാറ്റങ്ങളുണ്ടാക്കുന്നതാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍ . ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ആകാശമാണ് അതിര് എന്ന് മോദി പറയുകയുണ്ടായി അത് കൊണ്ട് മോദിയുടെ ചരിത്ര സന്ദര്‍ശനത്തെ  ചൈനയും പാകിസ്ഥാനും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനു മുന്‍പ് മോദി നടത്തിയ അമേരിക്ക സന്ദര്‍ശനവും വന്‍ വിജയമായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തിനു പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. ചൈന വിരുദ്ധത മൂലം ഇന്ത്യയോട് കൂടുതല്‍ അടുക്കാനാണ് അമേരിക്കയ്ക്കും താല്പര്യം.  മാത്രമല്ല അമേരിക്ക-പാകിസ്താന്‍ ബന്ധം അത്ര സുഖകരവും അല്ല. ഇന്ത്യ-ഇസ്രയേൽ-അമേരിക്ക സഖ്യം ഭീകരവിരുദ്ധയുദ്ധത്തിൽ 1998 മുതൽ സഹകരിച്ച്പ്രവർത്തിക്കുന്നുണ്ട്. ഇതു കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കി . അങ്ങനെയൊരു പുതിയ അച്ചുതണ്ട് ക്രമേണ രൂപപെടുകയാണ്.

പാകിസ്ഥാനും ചൈനയും കൂടുതല്‍ അടുക്കുകയും  സാമ്പത്തിക ഇടനാഴിക്കുമപ്പുറം സൈനിക സഹകരണത്തിലേക്കും ആ ബന്ധം വ്യാപിക്കുമ്പോള്‍ അതിന് ബദലായി  ഇന്ത്യ നടത്തുന്ന ഇത്തരം തന്ത്രപരമായ നീക്കങ്ങള്‍ ചൈനക്കും പാക്കിസ്ഥാനും വലിയ വെല്ലുവിളിയാണ്. ഇന്തോ- പസഫിക് മേഖലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യയും അമേരിക്കയും യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് മോദി-ട്രംപ് കൂടിക്കാഴ്ച്ചയില്‍ തീരുമാനിച്ചതും ചൈന സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ചൈനയുടെ എതിരാളികളായ ജപ്പാനോടും വിയറ്റ്നാമിനോടും തയ്‌വാനോടും ഒക്കെ  ഇന്ത്യ സഹകരണം ശക്തിപെടുത്തുന്നത് ചൈനയെ ആലോസരപെടുത്തുന്നുണ്ട്. 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ചൈനക്കറിയാം. അത് കൊണ്ട് അവരും കരുതലോടെ ആയരിക്കും പ്രതീകരിക്കുനത്

വാല്‍ക്കഷണം: മോദി അമേരിക്കയോടും ഇസ്രയേലിനോടും അടുക്കുന്നതില്‍ പരിഭവമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ ചൈനയെ ഭായിയെ  പോലെ കണ്ടു സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അതു പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചൈനയുടെ ഭാഗത്തു നിന്നും എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡറും പ്രസ്താവിച്ചു.ഇനി  അരുണാചല്‍ പ്രദേശിന്‌  പകര൦ കേരളത്തെ