സെന്റ് തോമസ് പെരുന്നാള്‍ ആഘോഷിച്ചു

സിഡ്നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ  സെന്റ് തോമസ്  പെരുന്നാള്‍ ജൂലൈ 8,9 തീയതികളില്‍ വിപുലമായി ആചരിച്ചു. ജൂലൈ 8 ശനിയാഴ്ച വൈകിട്ട് ഇടവകയിലെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടന്നു. എപ്പിംഗ് സെന്‍റ് മേരീസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി  ഫാ. അജി മാത്യുയായിരുന്നു മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് സന്ധ്യാനമസ്കാരവും റാസയും നടന്നു. സന്ധ്യാനമസ്കാരത്തിനും റാസക്കും ഫാ. അജി മാത്യു പ്രധാന കാര്മ്മികത്വം വഹിച്ചു.

ജൂലൈ 9 ഞായറായ്ച്ച രാവിലെ ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു . തുടര്‍ന്ന് റാസ, മധ്യസ്ഥ പ്രാര്‍ഥന, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് തുടങ്ങിയവ നടന്നു .ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകാഗംങ്ങള്‍ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.