• cuisine-top-img

അപ്പം ( വെള്ളയപ്പം , ഈസ്റ്റര്‍ അപ്പം )

vellayappam1). റവ – രണ്ട് വലിയ  സ്പൂണ്‍
പഞ്ചസാര  – ഒരു ചെറിയ സ്പൂണ്‍
വെള്ളം  –  മൂന്ന് കപ്പ്
2). യീസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
3). അരിപ്പൊടി – മൂന്ന് കപ്പ്
4). തേങ്ങ ചിരകിയത് – ഒന്ന്
ചുവന്നുള്ളി – രണ്ട്
ജീരകം – ഒരു ചെറിയ സ്പൂണ്‍
5). ഉപ്പ് – പാകത്തിന്
പഞ്ചസാര  – രണ്ട് ചെറിയ സ്പൂണ്‍
6). എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ ചെറുതീയില്‍ വെച്ച് കുറുക്കി കപ്പി കാച്ചുക. ഇത് തണുക്കുമ്പോള്‍ യീസ്റ്റ് ചേര്‍ത്ത് അല്പം വെള്ളം തളിച്ച് പൊങ്ങാന്‍ വയ്ക്കുക.
  • കപ്പി കാച്ചിയത് പൊങ്ങി വരുമ്പോള്‍ അത് അരിപ്പൊടിയില്‍ ചേര്‍ത്ത് ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ കുഴച്ചു വയ്ക്കുക
  • ഏകദേശം അഞ്ചു മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് പൊങ്ങും , ഇതില്‍ നാലാമത്തെ ചേരുവ മയത്തില്‍ അരച്ചതും അഞ്ചാമത്തെ ചേരുവയും ചേര്‍ത്ത് ഇഡലി മാവിന്‍റെ പരുവത്തില്‍ കലക്കി അരമണിക്കൂര്‍ വയ്ക്കുക
  • തവയില്‍ എണ്ണ പുരട്ടി ഓരോ അപ്പമായി ചുട്ടു എടുക്കാം
Bookmark the permalink.

Comments are closed.