ബീഫ് ഫ്രൈ

1). പോത്തിറച്ചി (ബീഫ്) നുറുക്കിയത് – ഒരു കിലോ
2). സവാള – രണ്ടെണ്ണം
3). പച്ചമുളക് – അഞ്ച് എണ്ണം (നടുവേ കീറിയത്)
4). ഇഞ്ചി (ചെറുതായി അരിഞ്ഞത് / പേസ്റ്റ്) – ഒരു സ്പൂണ്‍
5). വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് / പേസ്റ്റ്) – രണ്ട് സ്പൂണ്‍
6). കടുക് – കാല്‍ ടേബിള്‍സ്പൂണ്‍
7). ഗരംമസാല – ഒരു ടേബിള്‍സ്പൂണ്‍
8). മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍
9). കുരുമുളക്പൊടി – ഒരു ടേബിള്‍സ്പൂണ്‍
10). തേങ്ങ കൊത്ത് – പകുതി തേങ്ങയുടെ
11). കറിവേപ്പില – 3 തണ്ട്
12). മുളക് പൊടി – മൂന്ന് ടേബിള്‍സ്പൂണ്‍
13). മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
14). നാരങ്ങ നീര് – മൂന്ന് ടേബിള്‍സ്പൂണ്‍
15). വെളിച്ചെണ്ണ – നാല് ടേബിള്‍സ്പൂണ്‍
16). ഉപ്പു – ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം
* ഇറച്ചി നുറുക്കിയത് നാരങ്ങ നീര്, ഗരംമസാല, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വെയ്ക്കുക. അതിനു ശേഷം തേങ്ങ കൊത്ത് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.
* മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം അതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള (ഉള്ളി ) നന്നായി വഴറ്റി എടുക്കുക, അതിലേക്കു കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ അടുപ്പില്‍ വയ്ക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ നാടന്‍ ബീഫ് ഫ്രൈ തയ്യാര്‍. എരിവു കൂടുതല്‍ വേണ്ടവര്‍ കുരുകുളക് പൊടി ചേര്‍ത്ത് എരിവു ക്രമികരിക്കാവുന്നതാണ്‌.

recipe-videosBeef Chilli Roast (Video) >>